കാര്‍ ബൈക്കിന് പിന്നിലിടിച്ച് ഒരു മരണം; ബൈക്ക് തെറിച്ച് വിണ് മറ്റൊരു ബൈക്ക് യാത്രകാരന് പരിക്ക്
കോഴിക്കോട്
കുറ്റ്യാടി: തൊട്ടില്‍പാലം മൂന്നാംകൈയില്‍ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിന്റെ പിന്നിലിടിച്ച് ഒരാള്‍ മരിച്ചു. തൊട്ടില്‍പാലം കൂടലില്‍ സ്വദേശിനി കല്യാണി(64)യാണ് മരിച്ചത്. ഭർത്താവ് കരുണാകരൻ, തെക്കയിൽ പോക്കർ എന്നിവർക്കാണ് പരുക്കേറ്റത്. കാറിന്റെ മുന്നിൽ അതേ ദിശയിൽ കരുണാകരനും ഭാര്യയും സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ബൈക്ക് തെറിച്ച് വീണ് റോഡരികിൽ മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്ന പോക്കർ എന്നയാർക്കും പരുക്കേറ്റു. പരുക്കേറ്റ രണ്ട് പേരും തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിനിടയാക്കിയ കാറും കാറോടിച്ചയാളെയും തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിൽ എടുത്തു