എറണാകുളം ഇരുമ്ബനം :സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

 സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

ഒരാള്‍ക്ക് പരുക്ക്. കൊച്ചിയില്‍ നെട്ടൂര്‍ പൂതേപ്പാടം നിസാം മന്‍സിലില്‍ നവാസിന്റെ മകനായ മുഹമ്മദ് നിസാമുദ്ദീന്‍ (നിസാം23) ആണ് ദാരുണാന്ത്യമുണ്ടായത്. വ്യാഴാഴ്ച രാത്രി 7.55ന് ഇരുമ്ബനം പുതിയ റോഡ്‌എസ്‌എന്‍ ജംഗ്ക്ഷന്‍ റോഡിലായിരുന്നു അപകടം നടന്നത്.


വിസ്മയ ഇന്‍ഫോപാര്‍ക്ക് സ്പാവോ കമ്ബനി ജീവനക്കാരനായ നിസാമുദീന്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടമുണ്ടായത്.



നിസാമുദീന്‍ കാക്കനാട് ഭാഗത്തു നിന്നും വരുകയായിരുന്നു. അപ്പോഴാണ് നിസാമുദീന്റെ ബൈക്ക് എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് അതേ ദിശയില്‍ വന്ന ടിപ്പറിനടിയിലേക്ക് വീണു. തത്ക്ഷണം തന്നെ നിസാമുദീന്റെ ജീവന്‍ നഷ്ടമായി. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.


അപകടം സംഭവിച്ച സ്‌കൂട്ടര്‍ യാത്രികനായ മനു രഞ്ജിത്തിനാണ് പരുക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മനുവിനെ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post