കോട്ടയം കാഞ്ഞിരപ്പള്ളി പാമ്ബാടിയില്‍ നിന്ന് വീടു വിട്ടിറങ്ങിയ പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാര്‍കുട്ടി പാലത്തിന് സമീപം കണ്ടെത്തി.
ബിനീഷ്, പതിനാറ് വയസുള്ള മകള്‍ പാര്‍വതി എന്നിവരെ കണ്ടെത്താനായില്ല.
ഇവര്‍ കല്ലാര്‍ അണക്കെട്ടില്‍ അപകടത്തില്‍ പെട്ടോയെന്നാണ് സംശയിക്കുന്നത്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഫയര്‍ഫോഴ്സിന്റെ സഹായവും തേടി.
കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ഇവര്‍ വീട് വിട്ടതെന്നും നെടുങ്കണ്ടം കൊഴുത്തൊളുവില്‍ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു.