വീടിനു തീ പിടിച്ചു ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം
മലപ്പുറം: ചാപ്പനങ്ങാടി വീടിനു തീ പിടിച്ചു ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. ഇന്നലെ വെളുപ്പിന് 2 മണിയോടെ ചാപ്പനങ്ങാടി പുതുമണ്ണിൽ മുഹമ്മദ് മുസ്‌തഫയുടെ വീടിനാണ് തീ പിടിച്ചത്.മലപ്പുറം അന്ഗ്നിശമന നിലയത്തിലെ 2 യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തു എത്തിയിരുന്നു.സേനയുടെ സമയോചിത ഇടപെടൽ മൂലം ഒന്നര മണിക്കൂർ പരിശ്രമത്തിലൂടെ തീ പൂർണമായും അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.വീടിനോട് ചേർന്ന് വിറകുപുരയിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്.കത്തി നശിച്ചവയിൽ വീടിന്റെ മുകൾ നിലയിൽ സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും വിറകുപുരയിൽ ഉണ്ടായിരുന്ന അലങ്കാര പക്ഷികളും വാഷിങ് മെഷീനും തേങ്ങകളും ഉൾപ്പെടുന്നു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇസ്മാഈൽ ഖാന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സജികുമാർ,നിഷാദ്.കെ, മുഹമ്മദ് ഫാരിസ് കെ.സി,നിസാമുദ്ധീൻ,സാലിഹ് കെ.ടി,അബ്ദുൽ മുനീർ, അൻവർ സിപി,ഹോംഗാർഡ് മുരളി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
.jpeg)
