കണ്ണൂർ: സുഹൃത്തുക്കളുമായി മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ യുവാവ് മരിച്ചു. കേളകം പെരുന്താനം സ്വദേശി
കോടിയാപുരയിടത്തിൽ ജിൻസ് മാത്യു (25) വാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. മൃതദേഹം പേരാവൂർ താലുക്ക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.