മക്കയിൽ വാഹനാപകം : കോഴിക്കോട് സ്വദേശി മരണപ്പെട്ടു
സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് പെരിങ്ങൊളം സ്വദേശിയായ യുവാവ് മരിച്ചു. പടിഞ്ഞാറെ മനത്താനത്ത് ഏ.സി. മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുറഹിമാന്‍ (48) ആണ് മരിച്ചത്. മക്കയിലെ വലില്‍ അഹദില്‍ വെച്ചാണ് അപകടം ഉണ്ടായത്. റൈഹാനത്താണ് അബ്ദുറഹിമാന്‍റെ ഭാര്യ. റഹീഫബി, ആഷിഫ, റാഷിദ എന്നിവര്‍ മക്കളും റുബാസ് അലി മരുമകനുമാണ്.