ഇടുക്കി: അടിമാലിക്ക് സമീപം കല്ലാറില്‍ കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

 ഇടുക്കി: അടിമാലിക്ക് സമീപം കല്ലാറില്‍ കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

മധ്യപ്രദേശ് സ്വദേശി അരവിന്ദിന്‍റെ ഭാര്യ ഗീതയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വടക്കന്‍ എസ്റ്റേറ്റില്‍ വിറക് ശേഖരിച്ച ശേഷം താമസിക്കുന്ന സ്ഥലത്തേക്ക് പോകുമ്ബോഴാണ് മരം ഒടിഞ്ഞു വീണത്.



ഗുരുതരമായി പരുക്കേറ്റ ഗീത സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി മരിയാപുരത്ത് ഇടിമിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു. കുഴികണ്ടത്തില്‍ സുരേന്ദ്രന്റെ വീടിനാണ് ഇടിമിന്നലേറ്റത്. വീടിന്റെ വയറിംഗ് കത്തിനശിച്ചു. വീടിനുള്ളില്‍ ഇരുന്ന അലമാരയുടെ കതകുകളും വീടിന്‍റെ ജനലിന്റെ ചില്ലുകളും പൊട്ടിത്തെറിച്ചു. ആളപായമില്ല

.

Post a Comment

Previous Post Next Post