വയനാട് : വയനാട്ടില്‍ തെരുവ് നായ ആക്രമണം. 30 പേര്‍ക്ക് കടിയേറ്റു. പരിക്കേറ്റവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എമിലി, പള്ളിത്താഴേ റോഡ്, മെസ് ഹൗസ് റോഡ് എന്നിവിടങ്ങളിലാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. മുണ്ടേരിയില്‍ തെരുവ് നായ വീടിനുള്ളില്‍ കയറി കുട്ടിയെ ആക്രമിച്ചു. ഈ കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെന്നാണ് വിവരം.
