പത്തനംതിട്ട : നിലയ്ക്കലിന് പ്ളാന്തോടിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു
കോഴിക്കോട് മുക്കം മണ്ണാശേരി സ്വദേശികളായ കരുണാകരന്‍ (78), വാസു (69), ഷൈലജ (62), ശ്രീജിത്ത് (38), പാര്‍വതി (5), വൈഗ (രണ്ടര), വൈദേഹി (9), ശിവദ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കരുണാകരന്റെയും വാസുവിന്റെയും പരിക്ക് ഗുരുതരമാണ്. തലയ്ക്കും കാലിനുമാണ് ഇവരുടെ പരിക്ക്. എല്ലാവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികള്‍ക്ക് പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നലെ രാവിലെ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ 11മണിയോടെ അപകടത്തില്‍പ്പെടുകയായിരുന്നു. 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്സാണ് എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചത്.
