കാറും മീൻ ലോറിയും കൂട്ടി ഇടിച്ച് 4പേർക്ക് പരിക്ക്
പാലക്കാട് മണ്ണാർക്കാട് റൂട്ടിൽ ഇടക്കുറിശ്ശി തിരുവാടി ജംഗ്ഷനിൽ കാറും മീൻ കയറ്റി വന്ന ലോറിയും കൂട്ടി ഇടിച്ച് 4പേർക്ക് പരിക്ക്
ഇന്ന് രാവിലെ 7:30ഓടു കൂടി ആണ് അപകടം
ഓവർ ടേക്ക് ചെയ്യുന്നതിനിടെ കാർ ലോറിയിലിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം
പരിക്കേറ്റ നാല് പേരെയും തച്ചമ്പാറ ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും ഗുരുതമായി പരിക്കേറ്റ രണ്ടുപേരെ മദർ കെയർ ഹോസ്പിറ്റലിലേക്ക് മാറ്റി . അപകടത്തിൽ പരിക്കേറ്റവർ ബേപ്പൂർ സ്വദേശികളും കൊളത്തറ സ്വദേശികളുമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്
