ത്രിശൂർ
ചാവക്കാട്: ഒരുമനയൂർ കീക്കോട്ട്
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
പണിക്കവീട്ടിൽ ഹംസക്കുട്ടിയെയാണ് ഇന്ന്
രാവിലെ ഒമ്പത് മണിയോടെ മരിച്ച നിലയിൽ
കണ്ടത്. ചാവക്കാട് താലൂക്ക്
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം
സംഭവിച്ചിരുന്നു. ആറങ്ങാടി സ്വദേശിയായ
ഹംസക്കുട്ടി പുന്നയിലാണ് താമസിച്ചിരുന്നത്.
എന്നാൽ ഏറെ കാലമായി ഇവിടെ
ബന്ധുക്കളുമായി അടുപ്പമൊന്നുമില്ലെന്ന്
പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന്
ശേഷം ഇന്ന് വൈകീട്ട് ആറങ്ങാടി ഉപ്പാപ്പ
പള്ളി കബർസ്ഥാനിൽ കബറക്കും.
