ദേശീയപാത66 കാക്കഞ്ചേരിക്കും സ്വിന്നി മില്ലിനും ഇടയിൽ ഉള്ള വളവിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.
മലപ്പുറം
ദേശീയ പാത 66 ൽ കാക്കഞ്ചേരിക്കും സ്പിന്നിംഗ് മില്ലിനും ഇടയിലുള്ള വളവിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.സ്കൂട്ടർ യാത്രക്കാരനായ കോഴിക്കോട് ചെറുവണ്ണൂർ കുളത്തറ സ്വദേശി കൊടക്കാട്ട് കായങ്കണ്ടി വീട്ടിൽ പരേതനായ രാജന്റെ മകൻ രാഹുൽ രാജ് (28) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 6 മണിയോടെ ആണ് അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാഹുലും കുടുംബവും 6 മാസത്തോളമായി പള്ളിക്കൽ പുൽപറമ്പിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു.ഹോം ഡെലിവറി ജോലി കഴിഞ്ഞ് രാമനാട്ടുകരയിൽ നിന്നും പള്ളിക്കൽ ഭാഗത്തേക്ക് വരുന്നതിനിടയിൽ കാക്കഞ്ചേരി വളവിൽ വച്ച് ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു.
