പാലക്കാട്: ലോറിയില്‍ നിന്ന് ചരക്കിറക്കുന്നതിനിടെ അപകടത്തില്‍ തൊഴിലാളി മരിച്ചു. പാലക്കാട് ടെയ്‌ലര്‍ സ്ട്രീറ്റില്‍ ലോറിയില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയാണ് അപകടുണ്ടായത്.
നരിക്കുറ്റി സ്വദേശി മൊയ്തീന്‍ (37) ആണ് മരിച്ചത്. ലോറിക്കും ഗ്ലാസിനും ഇടയ്ക്ക് പെട്ടാണ് മരണം.
CITU തൊഴിലാളിയായ നരിക്കുത്തി സ്വദേശി മൊയ്തീന്‍കുട്ടിയാണ് മരിച്ചത്.
നഗരത്തിലെ ഗ്ലാസ് വില്‍പന ശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളിയിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചില്ലുപാളികള്‍ ചെരിഞ്ഞുവീണതിനിടെ കുടുങ്ങിയാണ് മൊയ്തീന്‍കുട്ടി മരിച്ചത്.
