കോട്ടയം
ഈരാറ്റുപേട്ട: മീനിച്ചിലാറ്റിൽ
ഈരാറ്റുപേട്ട സെൻട്രൽ
ജങ്ഷനിൽ മീനിച്ചിലാറിന്റെ
പാലത്തിന്റെ സമീപം വൃദ്ധനെ
മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നു രാവിലെയോടെയാണ്
മൃതദേഹം കണ്ടത്.
അടൂർ പഴകുളം സ്വദേശി
ചന്ദ്രവിലാസം ഗോപാലൻ
നായർ (77) ആണ് മരിച്ചത്.
ഇടതു കൈയും കാലുകളും വള്ളി
കൊണ്ട് ബന്ധിച്ച നിലയിലാണ്
നാട്ടുകാർ മൃതദേഹം കണ്ടത്.
തുടർന്ന് നാട്ടുകാർ പൊലീസിനെ
വിവരമറിയിച്ചതിനെ തുടർന്ന്
പോലീസ് സംഭവസ്ഥലത്തെത്തി
മൃതദേഹം കരക്കെത്തിച്ചു.
