തലയോലപറമ്പ് തലപ്പാറയ്ക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവാവ് മരിച്ചു. വൈക്കം കിഴക്കേനട സ്വദേശി ബൈജു(45)വാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് തലയോലപറമ്പിലേക്കു വന്ന ഗുരുദേവ് എന്ന സ്വകാര്യ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തലയോലപറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു.