കൊടുങ്ങല്ലൂര്‍ : ഭാര്യക്ക് മരുന്ന് വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയ മധ്യവയസ്കന്‍ മണല്‍ ലോറി കയറി മരിച്ചു.
മേത്തല പടന്ന പാലത്തിന് സമീപം താമസിക്കുന്ന കാഞ്ഞിരപറമ്ബില്‍ മുഹമ്മദ് (63) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 7.30 ന് അഞ്ചപ്പാലം പടിഞ്ഞാറ് റോഡിലാണ് സംഭവം.
എറിയാട് നിന്നും മണല്‍ കയറ്റി വന്ന ടോറസ് ലോറി മുഹമ്മദ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ തട്ടിയിടുകയായിരുന്നുവത്രെ. ടോറസിന്‍റെ പിന്‍ചക്രം തലയിലൂടെ കയറിയതായും പറയുന്നു.
അതിഗുരുതരാവസ്ഥയിലായ മുഹമ്മദിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സമീപത്തെ ഗൗരിശങ്കര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പടന്ന ഫിഷിങ് ലാന്റിലെ തൊഴിലാളിയാണ് മുഹമ്മദ്. മൃതദേഹം മോഡേണ്‍ ആശുപത്രിയില്‍. ഭാര്യ: ലൈല. മക്കള്‍: റാഫിക്, റെഫീക്. മരുമകള്‍: ഹര്‍ഷിത.
