മലപ്പുറം
പാങ്ങിൽ വാഹന അപകടം ഒരാൾ മരിച്ചു.
പാങ്ങ് സൗത്ത് ചെട്ടിപ്പടി സ്വദേശി തെക്കെപ്പാട്ട് ശ്രീധരന്‍ നായര്‍ ( 64 ) ആണ് മരിച്ചത്. ബുധന്‍ രാവിലെ 9.30 ന് പാങ്ങ് ചെട്ടിപ്പടിയിലാണ് അപകടം
തമിഴ്‌നാട് തൂത്തു കുടിയില്‍ നിന്ന് മഞ്ചേരിയിലേക്ക് തണ്ണിമത്തനുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്ത് മറിയികുയായിരുന്നു.
ഇതിനിടയില്‍ കാല്‍നടയാത്രക്കാരനായ ശ്രീധരന്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ജെസിബി ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് ശ്രീധരന്റെ മൃതദേഹം പുറത്തെടുത്തത്.

