പരപ്പനങ്ങാടി: ബൈക്കുകൾ
തമ്മിൽ കൂട്ടിയിടിച്ച്
രണ്ടുപേർക്ക് പരിക്ക്.
ചിറമംഗലം സ്വദേശി
മുസ്തഫ(47) ക്കാണ് ഗുരുതരമായി
പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ
ഇദേഹത്തെ ഓടിക്കൂടിയ
നാട്ടുകാർ പരപ്പനങ്ങാടിയിലെ
സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരിക്കുകയാണ്.
മറ്റൊരാൾക്ക് നിസാരപരിക്കേറ്റു.ഇന്ന് ഉച്ചയോടെ എൻസിസി
റോഡിന് സമീപം താനൂർ
റോഡിയിലാണ് അപകടം
സംഭവിച്ചത്. കോഴിക്കോട്
ഭാഗത്തു നിന്നും തിരൂർ ഭാഗത്തേക്ക്
പോവുകയായിരുന്ന ബുള്ളറ്റും
എൻസിസി റോഡിൽ നിന്നും
കയറിവന്ന ബൈക്കും തമ്മിൽ
കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ബൈക്ക് യാത്രക്കാരനാണ് ഗുരുതരമായി
പിരിക്കേറ്റത്. ബുള്ളറ്റ്
യാത്രക്കാരന് നിസാര
പരിക്കേറ്റിട്ടുണ്ട് എന്നാണ്
പ്രാഥമിക വിവരം.
