അതിരപ്പിള്ളി അരൂര്‍മുഴിയില്‍ വിനോദസഞ്ചാരികളുടെ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു മറ്റൊരാൾക്ക് പരിക്കേറ്റു

 ചാലക്കുടി: അതിരപ്പിള്ളി അരൂര്‍മുഴിയില്‍ വിനോദസഞ്ചാരികളുടെ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു.മലപ്പുറം ചങ്ങരക്കുളം നെല്ലിക്കല്‍ വീട്ടില്‍ പത്മനാഭന്‍്റെ മകന്‍ അനില്‍ കുമാര്‍ (44) ആണ് മരിച്ചത്.മലപ്പുറം കോക്കൂര്‍ മനക്കടവ് സമര്‍ അബ്ദുള്‍ സലാം (28) പരിക്കേറ്റ് ചാലക്കുടി സെന്‍്റ് ജെയിംസ് ചികിത്സയിലാണ്.

ഇന്ന്   പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ മറിയുകയായിരുന്നു. നാട്ടുകാരടെയും അതിരപ്പിള്ളി പൊലീസിന്‍്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു




Post a Comment

Previous Post Next Post