ആലപ്പുഴ: എ സി റോഡില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രികനും പരിക്കേറ്റു.

 ആലപ്പുഴ: എ സി റോഡില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രികനും പരിക്കേറ്റു.



ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ എസി റോഡില്‍ കുമാരവൈജന്തി വായനശാലയ്ക്ക് സമീപമായിരുന്നു അപകടം. ഓട്ടോ ഓടിച്ചിരുന്ന കൊറ്റംകുളങ്ങര വാര്‍ഡില്‍ കുറ്റിപ്പുറത്ത് വീട്ടില്‍ ശരത് പ്രസാദ് (38) കാലിന് ഗുരുതര പരിക്കേറ്റു.

ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആലപ്പുഴ ഭാഗത്ത് നിന്ന് കിഴക്കോട്ട് പോകുകയായിരുന്നു ഓട്ടോറിക്ഷ. ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. എസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഒരുവശം പൊളിച്ചിട്ടിരിക്കുകയായിരുന്നു. ടാര്‍ ചെയ്ത വശത്തുടെ പോകുകയായിരുന്ന ഓട്ടോയില്‍ എതിരെ വന്ന കാര്‍ ഇടിച്ച ശേഷം സമീപത്തെ ട്രാന്‍സ്ഫോര്‍മര്‍ പോസ്റ്റിലിടിച്ച്‌ നില്‍ക്കുകയായിരുന്നു. ഓട്ടോയില്‍ കുടുങ്ങി കിടന്ന ശരത്തിനെ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. യാത്രികന് കൈക്ക് നിസാര പരിക്കാണുണ്ടായത്. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

Post a Comment

Previous Post Next Post