വയനാട്: കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ 31 പേരെ കടിച്ച തെരുവ് നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പ്രദേശത്തുള്ള മറ്റ് നായ്ക്കളെയും പൂച്ചകളെയും ഈ തെരുവ് നായ കടിച്ചിട്ടുള്ളതിനാല്‍ അവയ്ക്കും പേവിഷബാധ ഏല്‍ക്കാനുള്ള സാധ്യതകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കും
കടിയേറ്റവര്‍ക്ക് ഐഡിആര്‍വി, ഇര്‍ഗ് എന്നീ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കല്‍പറ്റ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം നഗരത്തില്‍ തെരുവുനായശല്യം രൂക്ഷമാകുമ്ബോഴും പരിഹാരം കാണാനുള്ള പദ്ധതിയൊന്നും നഗരസഭ ആവിഷ്‌കരിച്ചിട്ടില്ലെന്ന പരാതി ഉയരുന്നുണ്ട്. ആളുകളുടെ ജീവന് ഭീഷണിയാകുന്ന വിധത്തിലാണ് നിലവില്‍ കല്‍പ്പറ്റയില്‍ തെരുവ് നായകളുടെ ശല്യം വര്‍ധിച്ചു വരുന്നത്. മുന്‍പും സമാന രീതിയില്‍ ഒട്ടേറെ ആളുകള്‍ക്ക് തെരുവ് നായകളുടെ കടിയേറ്റിരുന്നു.
