രാമനാട്ടുകര: ബൈപാസ് ജങ്ഷന് സമീപം പുളിഞ്ചോട്ടില്‍ കാര്‍ നിയന്ത്രണംവിട്ടുമറിഞ്ഞു. കൊണ്ടോട്ടിയില്‍നിന്ന് രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.
കാറിലുണ്ടായിരുന്ന രണ്ടുപേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ടാണ് കാര്‍ അപകടത്തില്‍പെട്ടത്. ഹൈവേയില്‍നിന്ന് താഴേക്ക് പതിച്ച കാറിലെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 21ന് പുലര്‍ച്ചെ സ്വര്‍ണക്കടത്ത് സംഘം അപകടത്തില്‍പെട്ട് അഞ്ചുപേര്‍ മരിച്ച സ്ഥലത്തിന് സമീപമാണ് അപകടം.
