കൊടക്കാടിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
പാലക്കാട് മണ്ണാർക്കാട്
നാട്ടുകൽ: കുടുംബ വഴക്കിനെ
തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടോപ്പാടം കൊടക്കാടിലാണ് സംഭവം. ചക്കാലക്കുന്നൻ വീട്ടിൽ
ഹംസയുടെ ഭാര്യ ആയിഷ മിസ്ത്രി (35) ആണ് കൊല്ലപ്പെട്ടത്.ഹംസ
പൊലീസിൽ കീഴടങ്ങി. വെള്ളിയാഴ്ച
വൈകീട്ടോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് ഹംസ പൊലീസ് സ്റ്റേഷനിലെത്തി വിവരം
അറിയിക്കുകയായിരുന്നു. വീടിന്
പിറകിലുള്ള റബർ തോട്ടത്തിലാണ്
ആയിഷയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Tags:
hanging
