കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപം അതിഥി തൊഴിലാളി പാറമടയിൽ വീണ് മരിച്ചു.

 അതിഥി തൊഴിലാളി പാറമടയിൽ വീണ് മരിച്ചു.

15/04/2022

 ഷോളയൂർ വയലൂർ റോഡിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപമുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വെസ്റ്റ് ബംഗാൾ സ്വദേശി ഭീം ദാസ് മകൻ സുനിൽ ദാസ് (35) മരിച്ചു.

ഭാര്യയോടും മകനോടുമൊപ്പം ക്വാറിക്ക് സമീപം നടക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു.

 ഉച്ചയോടെയായിരുന്നു സംഭവം.



. ഷോളയൂർ പോലീസും വട്ടമ്പലത്തെ അഗ്നി ശമന സേനാ വിഭാഗവും, നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ വൈകിട്ട് ആറു മണിയോടെ മൃതദേഹം കണ്ടെത്തി.

Post a Comment

Previous Post Next Post