പാലക്കാട്: നാട്ടുകല്‍ പഴയ പോസ്റ്റ് ഓഫിസിന് സമീപമുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരന്‍ മരിച്ചു.
കോയമ്ബത്തൂര്‍ രാജ്നായിക്കം സ്ട്രീറ്റില്‍ സന്ദീപ് - നിത്യശ്രീ ദമ്ബതികളുടെ മകന്‍ നവനീത് (8) ആണ് അപകടത്തില്‍ മരിച്ചത്.അതെസമയം സന്ദീപ്, നിത്യശ്രീ, മകള്‍ ശ്രീലക്ഷ്മി (രണ്ടര വയസ്സ്) എന്നിവര്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു.
