തിരുവല്ല : പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ അജ്ഞാതന്റെ മൃതദേഹം അഗ്നി ശമന സേന മുങ്ങിയെടുത്തു. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പാലത്തിന്റെ മധ്യഭാഗത്ത് നിന്നും ഒരാൾ നദിയിലേക്ക് ചാടുന്നത് കണ്ട വാഹന യാത്രികൻ അഗ്നി ശമന സേനയെ വിവരമറിയിച്ചു. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി ശമന സേന ഉദ്യോഗസ്ഥർ ചേർന്ന് എട്ടു മണിയോടെ പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പുളിക്കീഴ് പോലീസെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാൾക്ക് ഏകദേശം 65 വയസ് പ്രായം തോന്നിക്കും. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുളിക്കീഴ് സ്റ്റേഷനിലോ 0469 2 610149 എന്ന നമ്പരിലോ അറിയിക്കണമെന്ന് എസ് ഐ പറഞ്ഞു.