മലപ്പുറം കുറ്റിപ്പുറത്ത് മൂന്ന് ഇടങ്ങളിൽ നടന്ന വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്


മലപ്പുറം 

കുറ്റിപ്പുറം: ദേശീയപാത 66 കുറ്റിപ്പുറത്ത് തിങ്കളാഴ്ച ഒരു കിലോമീറ്ററിനിടെ സംഭവിച്ച മൂന്ന് അപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. മിനി പമ്പ, പാലം, ഹൈവേ സിഗ്നൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം അപകടങ്ങളുണ്ടായത്. കുറ്റിപ്പുറം ഭാരതപ്പുഴ പാലത്തിൽ ബൈക്ക് അപകടത്തിൽ എടപ്പാൾ സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. എപ്പാൾ സ്വദേശിയായ ഇയാളെ കോട്ടക്കൽ മിംസിൽ നിന്നും വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റിയതായി അറിയുന്നു. മിനി പമ്പ-മദിരശേരി റോഡ് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. കുറ്റിപ്പുറം ഹൈവേ സിഗ്നൽ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കുട്ടിയിടിച്ചു. പരിക്കേറ്റവരെ കുറ്റിപ്പുറം, വളാഞ്ചേരി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 


Post a Comment

Previous Post Next Post