കൊല്ലം: കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 50 പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാത്രി 7.30ന് തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ മടത്തറ മേലേമുക്കിന് സമീപത്തു ചന്തയ്ക്ക് മുന്‍ വശത്താണ് അപകടം.
പാലോടുനിന്നു കുളത്തുപ്പുഴയ്ക്ക് പോയ കെഎസ്‌ആര്‍ടിസി ബസും തെന്മല ഭാഗത്തു നിന്ന് പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
കെഎസ്‌ആര്‍ടിസി ബസ് കയറ്റം കയറി വരുമ്ബോള്‍ അമിത വേഗത്തില്‍ എത്തിയ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇരു ബസുകളിലെയും യാത്രക്കാര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
ബസില്‍ കുടുങ്ങിയവരെ കടയ്ക്കല്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും കടയ്ക്കല്‍, ചിതറ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു







