തിരൂരങ്ങാടി: ദേശീയപാതയിൽ അപകടം തുടർന്ന് കൊണ്ടിരിക്കുന്നു

 തിരൂരങ്ങാടി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെടാതെ അമിതവേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി.

വീതി കൂട്ടിയ ഇടങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്. ദേശീയപാത കക്കാട് ഒരു മാസത്തിനിടെ ഒട്ടേറെ അപകടങ്ങളാണുണ്ടായത്.


ദേശീയപാത വികസനവുമായി ബന്ധപെട്ട് കെട്ടിടങ്ങളും ആരാധനാലയങ്ങളും പൊളിച്ച്‌ നീക്കിയ സ്ഥലങ്ങളിലും റോഡ് മുറിച്ചു കടക്കുന്ന ഇടങ്ങളിലും സൂചനാ ബോര്‍ഡുകളോ മറ്റോ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ അമിത വേഗതയിലെത്തുമ്ബോഴാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. സൂചനാബോര്‍ഡുകളടക്കമുള്ളവ ഉടന്‍ സ്ഥാപിക്കണമെന്നും അപകടങ്ങള്‍ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം


 ഒരാഴ്ചക്കിടെ ഉണ്ടായ അപകടപരമ്പര 

നിറുത്തിയിട്ട ബൈക്കില്‍ കാറ് പാഞ്ഞു കയറി കഴിഞ്ഞ ദിവസം യുവാവ് മരിച്ചിരുന്നു. വ്യാഴാഴ്ച രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച്‌ ഏഴു പേര്‍ക്ക് പരിക്കേറ്റതും കഴി‌ഞ്ഞദിവസമാണ്. ബൈക്കും കാറും കൂട്ടിയിടിച്ച്‌ പിതാവിനും മകനും പരിക്കേറ്റതും കാല്‍നടയാത്രക്കാരായ അതിഥി തൊഴിലാളികളായ ദമ്ബതികളെ നിയന്ത്രണം വിട്ടെത്തിയ ബസ് ഇടിച്ച്‌ കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റതുമടക്കം അപകടങ്ങളുടെ പരമ്ബരയാണ് ഈ പ്രദേശങ്ങളില്‍ നടന്നത്


അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇


Post a Comment

Previous Post Next Post