നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പരിക്ക്

 വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ല്‍ വ​ള്ളി​യോ​ട് ആ​ശു​പ​ത്രി​ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.



തൃ​ശൂ​ര്‍ ഒ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തു നി​ന്നും വ​ള്ളി​യോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ര്‍. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണമാ​യും ത​ക​ര്‍​ന്നു. കാ​ര്‍ ഡ്രൈ​വ​റെ വ​ള്ളി​യോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ഇ​യാ​ള്‍​ക്ക് നി​സാ​ര പ​രി​ക്കേ ഉ​ള്ളു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​പാ​ത​യി​ല്‍ ഏ​താ​നും സ​മ​യം വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കാ​ര്‍ മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Post a Comment

Previous Post Next Post