കണ്ണൂര്‍ വളപട്ടണം അജ്ഞാതന്‍ പുഴയിൽ ചാടി മരിച്ചു



കണ്ണൂര്‍ വളപട്ടണം പുഴയില്‍ അജ്ഞാതന്‍ ചാടി മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വളപട്ടണം പാലത്തിന്റെ മുകളില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

ഇയാള്‍ ചാടുന്നത് കണ്ട പ്രദേശവാസി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ വളപട്ടണം പോലീസ് 11.45 ഓടെ മൃതദേഹം വളപട്ടണം റെയില്‍വെ പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക് മാറ്റി. മരണപ്പെട്ടയാള്‍ക്ക് 50 നും 60 നും ഇടയില്‍ പ്രായമുണ്ടാവുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post