കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട അന്തേവാസി കോട്ടക്കലിൽ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു ചാടിയത് കുളിമുറിയുടെ ഭിത്തിതുരന്ന്

 കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട അന്തേവാസി കോട്ടക്കലിൽ വെച്ചുണ്ടായ   വാഹനാപകടത്തില്‍ മരിച്ചു 





കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കെ ചാടിപോയ മോഷണക്കേസ് പ്രതി മലപ്പുറം കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി തടവുചാടിയ മലപ്പുറം കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ (23) ആണ് മരിച്ചത്. മലപ്പുറം കോട്ടക്കലിലുണ്ടായ വാഹനാപകടത്തിലാണ് ഇയാൾ മരിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിലെ വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി സ്പൂൺ കൊണ്ട് തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് പുറത്തുകടന്ന ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതിനിടെ കോട്ടക്കലിൽ വെച്ച് അപകടത്തില്‍പെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഇര്‍ഫാന്‍ രാവിലെയാണ് മരിച്ചത്. മോഷ്ടിച്ച ബുള്ളറ്റുമായി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. കോട്ടക്കലിൽവച്ച് മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബുള്ളറ്റ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് ഗുരുതര പരുക്കേൽക്കുകയായിരുന്നു.നിരവധി മോഷണ കേസിലെ പ്രതിയായ ഇർഫാനെ ജില്ലാ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്. 


Post a Comment

Previous Post Next Post