മേട്ടുപ്പാളയം:വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു.
ഈ മാസം പതിനാറിനാണ് ഇവര്‍ വേളാങ്കണ്ണി തീര്‍ഥാടനത്തിനായി പോയത്. അവിടെനിന്നു തിരികെ വരുമ്ബോഴായിരുന്നു അപകടം. മേട്ടുപ്പാളയത്ത് നിന്നു മൂന്നാമത്തെ ഹെയര്‍പിന്‍ വളവിനടുത്തുവച്ച് നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്കു മറിയുകയായിരുന്നു. ജോബേഷ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നാണ് വിവരം. ജോബേഷിന്റെ പിതാവ് ജോസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
