പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. ഡിപ്പോ എഞ്ചിനയറായ മലപ്പുറം സ്വദേശി വി പി മനോജാണ് തൂങ്ങിമരിച്ചത്
കണ്ണൂര്‍ ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന മനോജിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് പാപ്പനംകോടേക്ക് സ്ഥലം മാറ്റിയത്. ഡിപ്പോയില്‍ താമസിച്ചിരുന്ന മനോജിനെ വര്‍ക്ക് ഷോപ്പിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഡ്യൂട്ടിക്കെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. കരമന പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
