നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് നിസാര പരിക്ക്.

  : അമ്ബലപ്പുഴ തിരുവല്ല സംസ്ഥാന പാതയില്‍ കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് നിസാര പരിക്ക്.



കരുമാടി കാവില്‍ ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. കിഴക്ക് ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം തെറ്റി ക്ഷേത്രത്തിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ നിസാര പരിക്കേറ്റ കരുമാടി കളത്തില്‍ ബിജുവിന്റെ ഭാര്യ വിദ്യ (41), മക്കള്‍ ഭാഗ്യ പ്രിയ (15), അനുപ്രിയ (12) ഡ്രൈവര്‍ കരുമാടി തെക്കേപ്പുറം ഷാജു തോമസ് (53) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post