നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ച്‌ 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്



കാസര്‍കോട്: നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ച്‌ 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.കുമ്ബള സൂരംബയല്‍ സി എച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍ പെട്ടത്.വാഹനത്തിന്റ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായത്.


ഡ്രൈവര്‍ സിദ്ദീഖ് ഒളമുഖറിന്റ സമയോചിത ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി.


പള്ളത്ത് നിന്നും ഗുണാജയിലേക്ക് കുട്ടികളെ കയറ്റാന്‍ പോകുമ്ബോഴാണ് അപകടമുണ്ടായത്.ബ്രേക്ക് തകരാറിലാണെന്ന് അറിഞ്ഞോടെ സിദ്ദീഖ് ബസ് മതിലിലിടിച്ച്‌ നിര്‍ത്തുകയായിരുന്നു.പള്ളത്ത് സ്വദേശികളായ ഹസന്‍ മുംതസീര്‍(5), മുനവ്വര്‍(10), മറിയം നാഇഫ(8), നഫ്വ(8) തുടങ്ങി 12 വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈവിരല്‍ മുറിഞ്ഞ ഒരു കുട്ടിയെ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നതിനായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post