തൃശ്ശൂർ മതിലകം : പള്ളിവളവിൽ ഇന്ന് രാവിലെ 9:20ന് ആണ് അപകടം മതിലകം സെൻജോസഫ് സ്കൂളിലെ 7ആം ക്ലാസ് വിദ്യാർത്ഥി കൂളിമൂട്ടം സ്വദേശി തറയിൽ വീട്ടിൽ മണിലാലിന്റെ മകൻ അലൻ ആണ് പരിക്ക് സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആക്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോർഡേൺ ഹോസ്പിറ്റലിലും തുടർന്ന് തൃശ്ശൂർ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടിൽ നിന്നും സ്കൂളിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് അലൻ സഞ്ചരിച്ച സൈക്കിൾ തട്ടി മറിഞ്ഞു വീണ കുട്ടിയുടെ കയ്യിലൂടെ ബസ്സിന്റെ പിൻ ചക്രം കയറി ഇറങ്ങി. മതിലകം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
