ടെമ്ബോട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു.




പാരിപ്പള്ളി: ദേശീയപാതയില്‍ കല്ലുവാതുക്കലില്‍ ടെമ്ബോട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു.

തൃശൂര്‍ സ്വദേശികളായ പാറക്കാട് ഹൗസില്‍ ദീപ(43),അയന(22),സജീവ്(51),സൈന(18),ഷൈന്‍(60),പുളിക്കല്‍ പറമ്ബില്‍ രാജേഷ്(31),സന്ധ്യ(37),അഭിജിത്ത്(26),റെഡ് വിന്‍കൃഷ്ണ(13),റോഷിന്‍കൃഷ്ണ(11),ജലജ(65),നികത്തില്‍ വീട്ടില്‍ സജീവന്‍(46),അനന്യ(18),രൂപ(42),അനുനന്ത്(11),കുറുപ്പന്‍ പറമ്ബില്‍ ശ്യാം(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വെളുപ്പിന് 4 ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പാരിപ്പള്ളി പൊലീസ് എത്തിയാണ് പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.

ഡിവൈഡറില്‍ റിഫ്ലക്ടര്‍ ഇല്ലാത്തത് കാരണം ഇവിടെ അപകടം പതിവാണ്.

Post a Comment

Previous Post Next Post