പാലക്കാട്
മണ്ണാർക്കാട്: കുന്തിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടമംഗലം സ്വദേശി സജിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തിൽ സജിൻ്റെ ബൈക്കും വസ്ത്രങ്ങളും ചെരിപ്പും മൊബൈലും കൂട്ടുകാർ കുന്തിപ്പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ഇതോടെയാണ് പുഴയിൽ ഇറങ്ങിയതാകാമെന്ന സംശയ ഉയർന്നത്. തുടർന്ന് പോലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് പ്രവർത്തകർ, IAG പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ കുന്തിപ്പുഴയിൽ തിരച്ചിൽ നടത്തി.ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടരുമ്പോഴാണ് പോത്തോഴിക്കാവ് കടവിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.