അടൂര്‍: എം.സി റോഡില്‍ മിത്രപുരത്ത് അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. സൂപ്പര്‍ ഫാസ്റ്റ് ഓട്ടോയിലിടിച്ചാണ് രണ്ടുപേര്‍ക്ക് പരിക്ക് പറ്റിയത്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ സമീപത്തെ പുരയിടത്തിലേക്ക് തെറിച്ച് വീണു.അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരത്തുനിന്ന് ആലുവയിലേക്ക് പോയ ആലുവ ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്.