പാനൂര്‍: കണ്ണൂര്‍ പാനൂര്‍ കൃഷിഭവനുസമീപം കാട്ടുപന്നി റോഡില്‍ കുറുകെചാടി ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ക്കും മകള്‍ക്കും പരിക്ക്.
മേലെ പൂക്കോം പിലാവുള്ള പറമ്ബത്ത് രജില്‍കുമാറിനും (44), മകള്‍ ദേവാഞ്ജനക്കുമാണ് (14) പരിക്കുപറ്റിയത്. കഴിഞ്ഞദിവസം രാത്രി ഏഴോടെ ഓട്ടോയില്‍ പാറാട്ടെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. തുടര്‍ന്ന് രണ്ടുപേരെയും പാനൂര്‍ ഹെല്‍ത്ത് സന്‍െററില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
