കാല്‍ കഴുകാന്‍ പുഴയിലിറങ്ങിയ എട്ടാം ക്ലാസുകാര്‍ മുങ്ങിമരിച്ചുതൃശൂര്‍: കാല്‍ കഴുകാന്‍ പുഴയിലിറങ്ങിയ എട്ടാം ക്ലാസുകാര്‍ മുങ്ങിമരിച്ചു. തൃശൂര്‍ ആറാട്ടുപുഴ മന്ദാരം കടവിലാണ് സംഭവം

തൊട്ടിപ്പാള്‍ സ്വദേശി സുരേഷിന്റെ മകന്‍ ഗൗതമാണ് മരിച്ചത്. പതിമൂന്നു വയസായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം സൈക്കിളില്‍ കളിക്കുന്നതിനിടെ കാലില്‍ ചെളി പറ്റി. ഇതു കഴുകാന്‍ കടവില്‍ ഇറങ്ങിയതായിരുന്നു.


ഒഴുക്കില്‍പ്പെട്ട ഗൗതമിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പറപ്പൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. നാട്ടിക ഫയര്‍ഫോഴ്‌സ് ഏറെ നേരം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്.

Post a Comment

Previous Post Next Post