മലപ്പുറം
എടപ്പാള്‍: നിയന്ത്രണം നഷ്ടപ്പെട്ട വാനിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു. റോഡ് മുറിച്ചു നടക്കുകയായിരുന്ന ആറ് പേരെയാണ് വാന്‍ ഇടിച്ചത്.
കാവില്‍ പടി സ്വദേശി ടി.എ ഖാദര്‍ (55), കാഞ്ഞിരകുറ്റി ചെമ്ബന്‍കുളങ്ങര ഫിറോസ് (17), തൃക്കണ്ണാപുരം പുല്ലൂണി പറമ്ബില്‍ ആനന്ദ് (17), തലമുണ്ട സ്വദേശി ഖദീജ(34), ഷാജിറ(32), ഇഷ ഷെന്ന എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ ടി.എ ഖാദറിനെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.