തൃശ്ശൂർ കൈപ്പമംഗലം
മൂന്നുപീടികയിൽ വാഹനാപകടം
യുവാവ് മരിച്ചു
മൂന്നുപീടിക പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ
ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പറവൂർ കുന്നുകര
കൈനിക്കര വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ അനീഷ് (36)
ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു അപകടം.
ഗുരുവായൂരിൽ നിന്നും അനീഷ് വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം.