സംസ്ഥാന പാതയിലെ വാഴക്കോട് സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു.
വടക്കാഞ്ചേരി : തൃശ്ശൂർ - ഷൊർണ്ണൂർ സംസ്ഥാന പാതയിലെ വാഴക്കോട് സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ചാലക്കുടി മേലഡൂർ കണ്ണാടിപറമ്പിൽ ദീപക് ഉണ്ണികൃഷ്ണൻ (32) ആണ് മരിച്ചത്. വാഴക്കോട് പെട്രോൾ ബങ്കിന് മുന്നിൽ വെച്ച് ബുധനാഴ്ച്ച വൈകീട്ടാണ് അപകടം.തൃശൂർ ഭാഗത്ത് നിന്ന് വന്നിരുന്ന ഫിദ മോൾ എന്ന സ്വകാര്യ ബസ്സാണ്, എതിർ വശത്ത് നിന്ന് വന്നിരുന്ന ബൈക്കിൽ ഇടിച്ചത്. ബൈക്ക് യാത്രികനായ ദീപക് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. വടക്കാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.