സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ ഏഴു പേര്‍ക്ക് പരിക്ക്.



 ആലുവ: കാരോത്തുകുഴിയില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച്‌ ഏഴു പേര്‍ക്ക് പരിക്ക്. ആലുവ കാരോത്തുകുഴി പുളിഞ്ചോട് റോഡില്‍ ഓട്ടോ കൂള്‍ എ.സി

വര്‍ക്ക്‌ഷോപ്പിന് മുന്‍പിലാണ് അപകടം ഉണ്ടായത്. ആലുവയില്‍ നിന്നും ഫോര്‍ട്ടുകൊച്ചിയിലേക്ക് പോവുകയായിരുന്നു ബസ്‌. ബസ് ഇടിച്ചതിനെത്തുടര്‍ന്ന് മരം മറിഞ്ഞ് വര്‍ക്ക്‌ഷോപ്പിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും തകര്‍ന്നു. ബസ് യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.


അപകടത്തില്‍ പരിക്കുപറ്റിയ ചെല്ലാനം പടിഞ്ഞാറേ കുന്നത്ത് ചിന്ന (55), മാവേലിക്കര ഗുരുഭവനില്‍ അമൃത (19), തൃപ്പൂണിത്തുറ പുതിയകാവ് തീര്‍ത്ഥത്തില്‍ മനോജ് കുമാര്‍ (51), വൈപ്പിന്‍ പഷ്ണിപ്പറമ്ബില്‍ സ്നിഗല്‍ (18), ഏഴിക്കര പുതുശ്ശേരി വീട്ടില്‍ കോളിന്‍ (34), കോഴിക്കോട് വിഷ്ണുമാതയില്‍ വൈശാലി (27) എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post