സുഹൃത്തുമൊത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ്മുങ്ങി മരിച്ചു



അമ്ബലപ്പുഴ: പുറക്കാട് പഴയങ്ങാടിയില്‍ സുഹൃത്തുമൊത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ പെയിന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു.

പുറക്കാട് പഴയങ്ങാടി ഇത്താ പറമ്ബില്‍ ഭാസിയുടെ മകന്‍ അഖില്‍ (30) ആണ് മുങ്ങി മരിച്ചത്.


ഉച്ചക്ക് 2-30 ഓടെ ആയിരുന്നു സംഭവം. പുറക്കാട് പഴയങ്ങാടിക്ക് കിഴക്ക് അപ്പാത്തിക്കരി പാടശേഖരത്തിനു സമീപത്തെ തോട്ടില്‍ സുഹൃത്ത് ഉണ്ണിക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അഖില്‍. നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന ഉണ്ണിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അഖിലിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post