നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ അതിര്‍ത്തിക്കല്ലില്‍ ഇടിച്ചു മറിഞ്ഞു യുവാവ് മരിച്ചുആലപ്പുഴ; നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ അതിര്‍ത്തിക്കല്ലില്‍ ഇടിച്ചു യുവാവ് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡ് കുറുപ്പശേരി ജയകൃഷ്ണന്‍ (28) ആണ് മരിച്ചത്.

ബുധനാഴ്ച്ച മൂന്നു മണിയോട് മാക്കേക്കടവ് ഭാഗത്തുനിന്നും പള്ളിപ്പുറം ഭാഗത്തേക്കു പോകും വഴിയാണ് അപകടം.


ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പള്ളിപ്പുറം കാര്‍ഗില്‍ ജംങ്ഷനു സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ അതിര്‍ത്തിക്കല്ലില്‍ ഇടിക്കുകയായിരുന്നു. ജയകൃഷ്ണനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post