റോഡ് മുറിച്ചുകടക്കുന്നതിനിടെ മധ്യവയസ്‌കന്‍ സ്വകാര്യ ബസിടിച്ച്‌ മരിച്ചു



ആലുവ: എറണാകുളം ബാങ്ക് കവലയില്‍ ആലുവ റോഡ് മുറിച്ചുകടക്കുന്നതിനിടെ മധ്യവയസ്‌കന്‍ സ്വകാര്യ ബസിടിച്ച്‌ മരിച്ചു

ബാങ്ക് കവല ഭാഗത്തെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന നാടോടിയായ ബാബു (60) എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെ 11നായിരുന്നു അപകടം.

സ്വകാര്യ ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയ സമയത്ത് ബാബു ബസിനോട് ചേര്‍ന്ന് മുന്നിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്നു. ഇതറിയാതെ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. ബാബു തല്‍ക്ഷണം മരിച്ചു. ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റാണ് ഇയാള്‍ ജീവിച്ചിരുന്നത്. ഇയാളുടെ വീട്ടുകാരെക്കുറിച്ചോ നാടിനെക്കുറിച്ചോ ആര്‍ക്കും വ്യക്തതയില്ല. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ബസ് ഡ്രൈവര്‍ സോജനെ പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post