കരുനാഗപ്പള്ളിയില്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി



കൊല്ലം കരുനാഗപ്പള്ളിയില്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലേലിഭാഗം സ്വദേശികളായ സാബു, ഭാര്യ ഷീജ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശരീരത്തില്‍ ഷോക്കടിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ദമ്ബതികളുടെ മകന്‍ അഭിനവാണ്‌ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക ബാധ്യതയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച സാബു മാരാരിത്തോട്ടത്തില്‍ ഫുഡ്‌വെയര്‍ ഷോപ്പ് നടത്തുകയാണ്. ഭാര്യയ്ക്ക് ഇന്‍ഫോസിസില്‍ ആയിരുന്നു ജോലി. ഇവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

Post a Comment

Previous Post Next Post